Short Vartha - Malayalam News

സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം ജോലി സംവരണം; ബില്ലിന് അംഗീകാരം നല്‍കി കര്‍ണാടക

സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് C, D പോസ്റ്റുകളിലെ നിയമനമാണ് തദ്ദേശീയര്‍ക്കായി സംവരണം ചെയ്തത്. കര്‍ണാടകയിലെ എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായ മേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനംവരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിനും സഭ അംഗീകാരം നല്‍കി. കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവര്‍ക്കും സംവരണം നല്‍കാനാണ് ബില്ലിലെ വ്യവസ്ഥ.