Short Vartha - Malayalam News

RSS നൽകിയ അപകീര്‍ത്തിക്കേസ്: രാഹുൽ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയിൽ നിന്ന് ആശ്വാസം

RSS പ്രവർത്തകൻ രാജേഷ് കുൻതെ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് MP രാഹുൽ ഗാന്ധിക്ക് ആശ്വാസമായി ബോംബെ ഹൈക്കോടതിയുടെ നടപടി. പരാതിക്കാരൻ കൂടുതലായി നൽകിയ രേഖകൾ സ്വീകരിച്ച ഭീവാൻഡി മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. RSS ആണ് മഹാത്മാഗാന്ധിയെ വധിച്ചത് എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയാണ് 2014ൽ RSS പ്രവർത്തകൻ മാനനഷ്ടക്കേസ് നൽകിയത്. 2023ൽ പരാതിക്കാരൻ വിചാരണ കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കിയതിനെതിരെ രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്.