Short Vartha - Malayalam News

ഉത്തര്‍പ്രദേശില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 18 മരണം

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഡബിള്‍ ഡക്കര്‍ ബസും പാല്‍ ടാങ്കറും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. 19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്‌നൗ - ആഗ്ര എക്‌സ്പ്രസ്‌വേയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബസ് ഗാര്‍ഹ ഗ്രാമത്തിന് സമീപം പാല്‍ ടാങ്കറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഗൗരംഗ് റാത്തി പറഞ്ഞു.