Short Vartha - Malayalam News

പരോളിൽ പുറത്തിറങ്ങിയ അമൃത്പാൽ സിംങ്, എഞ്ചിനീയർ റഷീദ് എന്നിവർ ലോക്‌സഭാ MP മാരായി സത്യപ്രതിജ്ഞ ചെയ്തു

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച ഖാലിസ്ഥാൻ അനുകൂല മതപ്രഭാഷകൻ അമൃത്പാൽ സിങ്ങും കശ്മീരി നേതാവ് എൻജിനീയർ റഷീദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുൽ റഷീദും പരോളിൽ പുറത്തിറങ്ങി MP മാരായി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്നാണ് അമൃത്പാൽ സിംങ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചത്. ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നിന്നാണ് എഞ്ചിനീയർ റഷീദ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്. കനത്ത സുരക്ഷയിലാണ് ഇരുവരെയും പാർലമെന്റ് സമുച്ചയത്തിൽ എത്തിച്ചത്. സ്പീക്കറുടെ ചേംബറിൽ എത്തിച്ച് സത്യപ്രതിജ്ഞ ചെയ്ത് മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇതുവരെയും തിരികെ ജയിലിലേക്ക് കൊണ്ടുപോയി.