Short Vartha - Malayalam News

‘എന്നെ നിശബ്ദയാക്കാൻ നോക്കി, നിങ്ങളുടെ 63 MP മാർ നിശബ്ദരായി’; മഹുവ മൊയ്ത്ര

ലോക്സഭയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും തൃണമൂൽ കോൺഗ്രസ് MP മഹുവ മൊയ്ത്ര. 17-ാം ലോക്സഭയിൽ നിന്ന് വ്യത്യസ്തമായി 18-ാം ലോക്സഭയിൽ BJP എംപിമാരുടെ എണ്ണം കുറഞ്ഞതിൽ മഹുവ മോയ്ത്ര BJP യെ പരിഹസിച്ചു. കഴിഞ്ഞ തവണത്തേത് പോലെ ഇപ്രാവശ്യം പ്രതിപക്ഷത്തെ വിലകുറച്ച് കാണാൻ സാധിക്കില്ല. കഴിഞ്ഞ തവണ ഞാൻ ഇവിടെ നിന്നപ്പോൾ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. എന്നാൽ ഒരു MP യുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചതിന് BJP ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും BJP യുടെ 63 അംഗങ്ങളെ ജനങ്ങൾ എന്നെന്നേക്കുമായി നിശബ്ദരാക്കി എന്നും മഹുവ പറഞ്ഞു.