Short Vartha - Malayalam News

‘ആരെയും ഭയക്കുന്നില്ല’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

പരമശിവന്റെ ചിത്രം ലോക്സഭയിൽ ഉയർത്തിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷം ആരെയും ഭയക്കുന്നില്ല എന്നും സത്യമാണ് തങ്ങളുടെ ആയുധം എന്നും പറഞ്ഞു. ഹിന്ദുക്കൾക്ക് ഭയമോ വിദ്വേഷമോ പ്രചരിപ്പിക്കാൻ ആവില്ലെന്ന് ശിവന്റെ ചിത്രത്തിലേക്ക് നോക്കിയാൽ നിങ്ങൾക്കറിയാമെന്നും എന്നാൽ BJP മുഴുവൻ സമയവും വിദ്വേഷമാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു. എന്നാൽ ശിവന്റെ ചിത്രം ഉയർത്തിയതിനെ സ്പീക്കർ ഓം ബിർള എതിർത്തു. അഹിംസയെയും നിർഭയത്വത്തെയും കുറിച്ചാണ് തന്റെ സന്ദേശമെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി സമാനമായ ആശയം ഉന്നയിക്കാൻ ബുദ്ധ, ജൈന, സിഖ്, ഇസ്ലാം മതങ്ങളെ കുറിച്ചും പരാമർശിച്ചു.