Short Vartha - Malayalam News

ലോക്‌സഭയില്‍ നീറ്റ് വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഏകദിന ചര്‍ച്ച വേണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് ഒരു പ്രധാനപ്പെട്ട വിഷയമാണെന്നും രണ്ട് കോടിയിലധികം വിദ്യാര്‍ത്ഥികളെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ആവശ്യം സ്പീക്കര്‍ ഓം ബിര്‍ള തള്ളി. പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.