Short Vartha - Malayalam News

എല്ലാവരേയും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും: പ്രധാനമന്ത്രി

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട MPമാരെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് തീരുമാനങ്ങള്‍ വേഗത്തിലാക്കാനാണ് ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകള്‍ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ 25ന് അടിയന്തരാവസ്ഥ എന്ന ജനാധിപത്യത്തിന് മുകളില്‍ വീണ കളങ്കത്തിന് 50 വര്‍ഷം തികയുകയാണ്. അതിനി ആവര്‍ത്തിക്കപ്പെടില്ലെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.