Short Vartha - Malayalam News

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കാൻ തീരുമാനിച്ചത്. രാഹുൽ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനം അറിയിച്ച് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബിന് കത്തയച്ചു. തിരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി പിന്നീട് വയനാട് മണ്ഡലം ഒഴിയുകയും റായ്ബറേലി നിലനിർത്തുകയുമായിരുന്നു.