Short Vartha - Malayalam News

ലോക്‌സഭയില്‍ സാമ്പത്തിക സര്‍വേ അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍

രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക സര്‍വേ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.5 മുതല്‍ 7 ശതമാനം വരെ GDP വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ അവകാശപ്പെടുന്നു. അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷമുളള NDA സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും.