Short Vartha - Malayalam News

ലോക്‌സഭാ സ്പീക്കര്‍ക്കായി സമവായ ചര്‍ച്ചയുമായി BJP

കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, DMK അധ്യക്ഷന്‍ എം. കെ. സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. NDA കക്ഷികളായ JDUവിന്റെയും TDPയുടെയും നേതൃത്വവുമായും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഖാര്‍ഗെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന്റെ അംഗബലം കൂടിയ സാഹചര്യത്തില്‍ ഇത്തവണ സീറ്റ് നിഷേധിക്കുകയാണെങ്കില്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.