Short Vartha - Malayalam News

പ്രതിപക്ഷ ബഹളത്തോടെ 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിലും, NEET, NET എന്നിവയുൾപ്പെടെ പരീക്ഷാ നടത്തിപ്പിലെ സമീപകാല ക്രമക്കേടുകൾ, വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങളിൽ NDA സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. സോണിയ ​ഗാന്ധിയുടെയും രാഹുൽ ​ഗാന്ധിയുടെയും നേതൃത്ത്വത്തിൽ ഭരണഘടനയുടെ പകർപ്പ് കൈയിലേന്തി ഗാന്ധി പ്രതിമയിരുന്ന സ്ഥലത്തുനിന്നും പ്രതിപക്ഷം സഭയിലേക്ക് മാർച്ച് നടത്തി.