Short Vartha - Malayalam News

ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ മൈക്ക് മ്യൂട്ട് ചെയ്തു; ആരോപണവുമായി കോണ്‍ഗ്രസ്

ലോക്സഭയില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നീറ്റ് വിവാദത്തില്‍ സംവാദം വേണമെന്നും സര്‍ക്കാരിനോട് പ്രസ്താവന വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോദി നീറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. മൈക്ക് ഓഫ് ചെയ്യുന്നതിലൂടെ, ഇത്രയും ഗുരുതരമായ വിഷയത്തില്‍ യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.