Short Vartha - Malayalam News

മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമാണ് വിദ്യാഭ്യാസമന്ത്രി

പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 3,16,669 സീറ്റുകളില്‍ ഇതുവരെ പ്രവേശനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഇതുവരെ 49,906 പേര്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും 14,307 വിദ്യാര്‍ത്ഥികളാണ് പ്രവേശനം കാത്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.