Short Vartha - Malayalam News

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍

കഴിഞ്ഞ മൂന്ന് ലോക കേരള സഭകളിലേക്കും തന്നെ ക്ഷണിച്ചിട്ടില്ലെന്നും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം താനില്ല. അക്രമ സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. നാലാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ച് തിരിച്ചയച്ചിരുന്നു.