Short Vartha - Malayalam News

മൂന്നാം തവണയും NDA അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ

NDA 350 ലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ഇന്ത്യ സഖ്യത്തിന് ഏകദേശം 150 സീറ്റുകളും മറ്റുള്ളവർ 30 ഓളം സീറ്റുകളും നേടുമെന്നാണ് പ്രവചനം. റിപ്പബ്ലിക് മാട്രിസിന്റെ എക്സിറ്റ് പോളിൽ NDA 353 മുതല്‍ 368 വരെ സീറ്റുകളും ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളിൽ NDA 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുള്ളവ 30 സീറ്റും നേടുമെന്നാണ് പ്രവചനം.