Short Vartha - Malayalam News

ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍

ഡല്‍ഹിയില്‍ നിന്ന് 5.35 ഓടെ വാരണാസിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ 6E2211 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. ഇതേ തുടര്‍ന്ന് യാത്രക്കാരെയെല്ലാം എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തെത്തിച്ചു. ഭീഷണിക്ക് പിന്നാലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ വിമാനത്തില്‍ ദ്രുതപ്രതിരോധ സംഘവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിമാനത്താവള അധികൃതര്‍ ഉത്തരവിട്ടു.