Short Vartha - Malayalam News

ആള്‍ക്കൂട്ട ആക്രമണം; കിര്‍ഗിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

കിര്‍ഗിസ്ഥാനില്‍ വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തല്‍ക്കാലം വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്. എങ്കിലും വിദ്യാര്‍ത്ഥികള്‍ വീടിനുള്ളില്‍ തന്നെ തുടരാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ 0555710041 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.