Short Vartha - Malayalam News

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി

പ്രാദേശിക അധികാരികള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ശാന്തത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 24 X 7 എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. ഇനിയും എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം ചെയ്യണമെന്നും എംബസി നിര്‍ദേശിച്ചു.