Short Vartha - Malayalam News

ലെബനിനുള്ള ഇന്ത്യക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം ലെബനന്‍ മേഖലയില്‍ രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലെബനനിലൂടെയുള്ള യാത്രകളില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ശനിയാഴ്ച ഇസ്രായേലിന്റെ അധീനതയിലുള്ള ഗോലാന്‍ കുന്നുകളില്‍ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കുട്ടികളടക്കം 12 കൗമാരക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.