Short Vartha - Malayalam News

US പഠിക്കാന്‍ സുരക്ഷിതമാണെന്ന് ഇന്ത്യയിലെ US അംബാസിഡര്‍ എറിക് ഗാര്‍സെറ്റി

USല്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും അവരുടെ ക്ഷേമത്തിനായി US എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. USല്‍ ഈ വര്‍ഷം ആറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.