Short Vartha - Malayalam News

പാലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തി; USല്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

USലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പാലസ്തീനെ അനുകൂലിച്ച് പ്രതിഷേധം നടത്തിയതിനാണ് കോയമ്പത്തൂര്‍ സ്വദേശിയായ അചിന്ത്യ ശിവലിംഗ് അറസ്റ്റിലായത്. വ്യാഴാഴ്ച യൂണിവേഴ്‌സിറ്റിയുടെ മുറ്റത്ത് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ടെന്റ് കെട്ടുകയായിരുന്ന പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഗസയില്‍ ഉള്‍പ്പടെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ USലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.