Short Vartha - Malayalam News

അമേരിക്കയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷാണ് മരിച്ചത്. ട്രൈന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അവധിക്കാലം ആഘോഷിക്കാനായി അല്‍ബാനിക്ക് സമീപമുള്ള ബാര്‍ബെ വില്ല വെള്ളച്ചാട്ടത്തിലെത്തിയ സായിയും സുഹൃത്തുമാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് സായിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.