Short Vartha - Malayalam News

കിര്‍ഗിസ്ഥാനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

കിര്‍ഗിസ്ഥാനിലെ ഒരു മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ആന്ധ്രാപ്രദേശ് അനകപെല്ല സ്വദേശിയായ ദസരി ചന്ദു(21) ആണ് മരിച്ചത്. ആന്ധ്ര സ്വദേശികളായ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്. പിന്നാലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ചന്ദു മഞ്ഞുപാളിയില്‍ അകപ്പെടുകയായിരുന്നു.