Short Vartha - Malayalam News

ഇന്ത്യയിൽ 10,000 കോടി രൂപയുടെ ടെലിവിഷൻ വില്‍പ്പന ലക്ഷ്യമിട്ട് സാംസങ്

പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് പുതിയ AI ടിവികളുടെ ലോഞ്ചിനൊപ്പം ഇന്ത്യയിൽ 10,000 കോടി രൂപയുടെ ടെലിവിഷൻ വില്പനയാണ് ലക്ഷ്യമിടുന്നത്. AI ഫീച്ചര്‍ ഉളള 8K Neo QLED, 4K Neo QLED, OLED ടിവികള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ ഈ വർഷം ഇന്ത്യൻ വിപണയിൽ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് സാംസങ് ഇന്ത്യ വിഷ്വൽ ഡിസ്‌പ്ലേ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു. മികച്ച പിക്ചർ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറും ഉളള Neo QLED 8K AI TV കള്‍ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.