Short Vartha - Malayalam News

ആപ്പിളിനെ പിന്തള്ളി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടി സാംസങ്

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (IDC) റിപ്പോര്‍ട്ട് പ്രകാരം ആപ്പിളിനെ പിന്തള്ളിയാണ് സാംസങ് വിപണിയില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ ആഗോള കയറ്റുമതി 7.8% വര്‍ധിച്ച് 2024ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ കാലയളവില്‍ ആപ്പിളിന്റെ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 50.1 ദശലക്ഷമായി. 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ച് 14.1 ശതമാനം വിപണി വിഹിതവുമായി ഷവോമിയാണ് മൂന്നാം സ്ഥാനത്തുളളത്.