Short Vartha - Malayalam News

സാംസങ് ഗാലക്‌സി F55 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി

ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 7 Gen 1 ചിപ്‌സെറ്റ്, 12GB വരെയുള്ള റാം, 120Hz AMOLED ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 45W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നീ സവിശേഷതകളുമായാണ് സാംസങ് ഗാലക്‌സി F55 5 G വരുന്നത്. ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിന്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും. 8 GB റാം + 128 GB സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8 GB റാം+ 256 GB സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും 12 GB റാം + 256 GB സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയുമാണ് വില.