Short Vartha - Malayalam News

ഡിസ്‌പ്ലെ പ്രശ്‌നം നേരിട്ട ഫോണുകള്‍ക്ക് സൗജന്യ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റുമായി സാംസങ്

ഗ്രീന്‍ ലൈന്‍ പ്രശ്നം ബാധിച്ച ഗ്യാലക്സി എസ് സീരീസ് ഉപയോക്താക്കള്‍ക്കാണ് സാംസങ് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം ഗ്യാലക്സി S20 സീരീസ്, നോട്ട് 20 സീരീസ്, S21 സീരീസ്, S22 അള്‍ട്രാ സ്മാര്‍ട്ട്ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേയ്‌സ്മെന്റ് ഉണ്ടായിരിക്കും. 2024 ഏപ്രില്‍ 30 വരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയ ഫോണുകള്‍ക്കാകും ഇത്തരത്തില്‍ സ്‌ക്രീന്‍ മാറ്റാനാകുക. സ്‌ക്രീനില്‍ പച്ച നിറത്തിലുള്ള വരകള്‍ ദൃശ്യമാകുന്ന തകരാറിനെയാണ് ഗ്രീന്‍ ലൈന്‍ ഇഷ്യൂ എന്ന് വിളിക്കുന്നത്.