Short Vartha - Malayalam News

സാംസങ് ഗാലക്‌സി C55 ലോഞ്ച് ചെയ്തു

ചൈനയിലാണ് സാംസങ് ഗാലക്‌സി C55 അവതരിപ്പിച്ചത്. ഗാലക്‌സി C സീരീസിലെ പുതിയ സ്മാർട്ട്ഫോണിൽ സ്നാപ്ഡ്രാഗൺ 7 Gen 1 SoC ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 45W വയർഡ് ചാർജിംഗ് വേഗതയുള്ള 5,000 mAh ബാറ്ററിയുടെ പിന്തുണയാണ് ഫോണിനുള്ളത്. 8GB + 256GB, 12GB + 256GB എന്നീ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫുൾ HD+ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണുള്ളത്.