Short Vartha - Malayalam News

സാംസങ് ഗാലക്‌സി M34 5G ക്ക് 5000 രൂപ കുറച്ചു

സാംസങ് കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച മിഡ് ബജറ്റ് സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി M34 5G ക്ക് 5000 രൂപ കുറച്ചു. 6GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമായിരുന്നു വില. ഇരു മോഡലുകൾക്കും 5000 രൂപ കുറച്ചിട്ടുണ്ട്. ആമസോണിൽ ഡയറക്ട് ഡിസ്‌കൗണ്ടിനു പുറമെ ബാങ്ക് ഡിസ്‌കൗണ്ടും ചേർത്തിട്ടുണ്ട്.