Short Vartha - Malayalam News

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ജാഗ്രതയെ തുടർന്ന്: തിരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്തെ ചില ബൂത്തുകളിൽ പോളിങ് വൈകിയത് കൃത്യത ഉറപ്പുവരുത്തുന്നതിനായി ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചത് മൂലമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ. വൈകിട്ട് ആറ് മണിയോടെ 95 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ 99 ശതമാനം ബൂത്തുകളിലും പോളിങ് പൂർത്തിയായി എന്ന് അദ്ദേഹം പറഞ്ഞു. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് വൈകിയും വോട്ടെടുപ്പ് നടന്നതെന്നും തിരഞ്ഞടുപ്പ് കമ്മീഷണർ അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെ തുടർന്നാണ് വൈകിയും വോട്ടെടുപ്പ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.