Short Vartha - Malayalam News

വീട്ടിലെത്തി വോട്ട്: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ വീട്ടിൽ വോട്ട് പ്രക്രിയ നടത്തുമ്പോൾ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും തിരഞ്ഞെടുപ്പിന്റെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വീട്ടിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്ന പ്രക്രിയയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കണ്ണൂര്‍ കല്യാശ്ശേരിയില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായതിൽ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.