Short Vartha - Malayalam News

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതിയില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തിയതിന് IPC 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സഞ്ജയ് കൗള്‍ വ്യക്തമാക്കി. പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും അനുമതി വാങ്ങിയ ശേഷമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളിലധികം കോണ്‍വോയ് ആയി സഞ്ചരിക്കാന്‍ പാടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.