Short Vartha - Malayalam News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് Z കാറ്റഗറി സുരക്ഷ

സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് രാജീവ് കുമാറിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയത്. കേന്ദ്ര സുരക്ഷ ഏജന്‍സികളാണ് അദ്ദേഹത്തിന് Z കാറ്റഗറി സുരക്ഷയൊരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തത്. നടപടിയെ തുടര്‍ന്ന് 40-45 സായുധ സേനാംഗങ്ങളെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കും. 2022 മെയ് 15നാണ് രാജീവ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.