Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

രാജ്യത്ത് സുതാര്യവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടര്‍ ഐഡി കാര്‍ഡിന് പുറമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചും വോട്ട് ചെയ്യാം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്.