Short Vartha - Malayalam News

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റണം: തിരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു

ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് മുസ്‌ലിം സമുദായത്തിന് അസൗകര്യം ഉണ്ടാക്കുമെന്നും ഇത് പോളിങ്ങിനെ സാരമായി ബാധിക്കുമെന്നും അറിയിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഏപ്രിൽ 26 ലെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് ആക്കണമെന്ന് നേരത്തെ മുസ്‌ലിം ലീഗും ആവശ്യപ്പെട്ടിരുന്നു.