Short Vartha - Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളും ഓണ്‍ലൈന്‍ പണമിടപാടുകളും കര്‍ശനമായി നിരീക്ഷിക്കും. പെരുമാറ്റച്ചട്ട ലംഘനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും 2100 നിരീക്ഷകരെ നിയമിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കുട്ടികളെ പ്രചാരണത്തിന് ഇറക്കരുതെന്നും നിര്‍ദേശിച്ചു. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കമ്മീഷന്റെ ഇടപെടല്‍ താക്കീതില്‍ ഒതുങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.