Short Vartha - Malayalam News

സർവീസ്‌ പെൻഷൻ കുടിശ്ശിക നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 628 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാർക്കും അധ്യാപകർക്കും നല്‍കുന്നതിനുളള പെൻഷൻ കുടിശ്ശികയാണ് അനുവദിച്ചിരിക്കുന്നത്. പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ഇനത്തിലുളള മൂന്നാം ഗഡുവാണ് നല്‍കുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 5.07 ലക്ഷം പേരാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍.