Short Vartha - Malayalam News

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ല; സാങ്കേതിക പ്രശ്‌നമാണുള്ളതെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ചില സാങ്കേതിക പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്നും ഇവ രണ്ടും മുടങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നതായും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ETSB അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി. ഈ മാസം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 13000 കോടി രൂപ ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.