Short Vartha - Malayalam News

ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ രണ്ട് ഗഡു വിതരണം ചെയ്യും

നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനാണ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുന്നത്. 3200 രൂപവീതമാണ് ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ക്ഷേമപെന്‍ഷന്‍ വൈകുന്നതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് നടപടി.