Short Vartha - Malayalam News

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ക്ഷേമപെന്‍ഷന്‍ വിതരണത്തിനും ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുമായി സര്‍ക്കാര്‍ ഇന്ന് 3500 കോടി രൂപ കടമെടുക്കും. നാളെ മുതലുള്ള ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 800 കോടിയോളം രൂപ ആവശ്യമാണ്. ഈ മാസവും അടുത്ത മാസവുമായി വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാനായി വേണ്ട 7,500 കോടി രൂപ അടുത്ത മാസം ആദ്യം വീണ്ടും സര്‍ക്കാര്‍ കടമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.