Short Vartha - Malayalam News

ക്ഷേമ പെൻഷനിലേക്ക് കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും അത് വിതരണം ചെയ്യുന്നില്ലെന്ന് കെ.എൻ. ബാലഗോപാൽ

ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻകാർക്ക് തുക കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിലുള്ള 6.88 ലക്ഷം ആളുകൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ചെറിയ തുക സഹായമായി ലഭിക്കുന്നുണ്ട്. എന്നാൽ കേന്ദ്രസർക്കാർ ഈ ഫണ്ട് നൽകാത്ത സാഹചര്യത്തിലാണ് കേന്ദ്ര സഹായവും സംസ്ഥാനം മുൻകൂറായി നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. PFMS എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. എന്നാൽ പെൻഷൻകാരിൽ ഭൂരിഭാഗം പേർക്കും കേന്ദ്ര സർക്കാർ വിഹിതമായി സംസ്ഥാനം നൽകിയ തുക ലഭിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ വിഹിതം മാത്രമാണ് ഇവർക്ക് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.