Short Vartha - Malayalam News

ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ്റെ ഒരു ഗഡു ബുധനാഴ്ച മുതൽ വിതരണം ചെയ്ത് തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് 900 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.