Short Vartha - Malayalam News

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

നിലവില്‍ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ടെന്നും ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും ഇത് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി രൂപ വേണമെന്നും കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാണോ എന്നും ധനമന്ത്രി ചോദിച്ചു.