Short Vartha - Malayalam News

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ രണ്ട് ഗഡുവാണ്‌ വിതരണം ചെയ്യുക. ഓരോരുത്തർക്കും 3200 രൂപവീതമാണ് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. കഴിഞ്ഞ മാസം ഒരു ഗഡു നൽകിയിരുന്നു. ഇനി നാലു മാസത്തെ കുടിശ്ശികയാണ്‌ നൽകാനുള്ളത്.