Short Vartha - Malayalam News

കൊടുത്തു തീര്‍ക്കാനുള്ള ക്ഷേമപെന്‍ഷന്‍ കുറച്ചെങ്കിലും നല്‍കിക്കൂടേയെന്ന് ഹൈക്കോടതി

കൊടുത്തു തീര്‍ക്കാനുള്ള ക്ഷേമപെന്‍ഷന്‍ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പെന്‍ഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് കുറച്ചെങ്കിലും പെന്‍ഷന്‍ നല്‍കിക്കൂടേ എന്ന് സര്‍ക്കാരിനോട് ചോദിച്ചത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.