Short Vartha - Malayalam News

ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീര്‍ക്കും: മുഖ്യമന്ത്രി

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ അഞ്ച് മാസത്തെ കുടിശ്ശികയുണ്ട്. അത് മുഴുവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കും. കുടിശ്ശികയിലെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ള മൂന്ന് ഗഡു കൂടി വിതരണം ചെയ്യുമെന്നും കാരുണ്യ, സപ്ലൈകോ കുടിശ്ശികകളും കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.