Short Vartha - Malayalam News

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗ് സന്ധുവും ചുമതലയേറ്റു

ഇരുവരും ചുമതലയേറ്റതോടെ ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാന്‍ ഉടന്‍ യോഗം ചേരും. വോട്ടെടുപ്പിന് പൂര്‍ണ സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുതിര്‍ന്ന IAS ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചുകൊണ്ട് ഇന്നലെയാണ് രാഷ്ട്രപതി ഉത്തരവിറക്കിയത്. പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.