Short Vartha - Malayalam News

പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം രാഷ്ട്രപതി അംഗീകരിച്ചു

പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി വിരമിച്ച മുൻ IAS ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബിർ സന്ധുവിനെയും നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി നിർദേശിച്ചത്. കമ്മിഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നൽകാതെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചതിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.