Short Vartha - Malayalam News

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുളള പ്രക്രിയയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി 2023ല്‍ പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചുളള പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യേണ്ടതില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 21ലേക്ക് മാറ്റി.